IndiaNews

ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടതിൽ ഖേദമുണ്ട്- അരുൺ ജെയ്റ്റ്ലി

ന്യൂഡൽഹി: നോട്ട് വിതരണം പൂർത്തിയാകാൻ മൂന്നാഴ്ച്ച എടുക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. റിസര്‍വ് ബാങ്കിലേയും ധനകാര്യ മന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് ജീവനക്കാരും ജനങ്ങളും ബുദ്ധിമുട്ട് സഹിച്ചിട്ടാണെങ്കിലും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

86 ശതമാനം പഴയ നോട്ടുകൾ മാറിനൽകിക്കഴിഞ്ഞിട്ടുണ്ട്. എടിഎം മെഷീനുകളില്‍ നിന്ന് 2000 രൂപ പിന്‍വലിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുവാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. പഴയ നോട്ടുകൾ മാറിയെടുക്കാൻ ഡിസംബർ 30 വരെ സമയമുണ്ടെന്നും ജനങ്ങൾ തിരക്ക് കൂട്ടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമായി പുറത്ത് വരുന്ന പ്രതികരണങ്ങൾ ഉത്തരവാദിത്തമില്ലായ്മ മൂലമാണെന്നും അദ്ദേഹം പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button