തിരുവനന്തപുരം: വി എസിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഇംഗ്ലീഷ് ഓണ്‍ലൈന്‍ പത്രം.മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.ഇതിനു തൊട്ടു പിന്നാലെയാണ് വി എസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇംഗ്ലീഷ് ഓൺലൈൻ പത്രത്തിൽ വാർത്ത പ്രചരിച്ചിരിക്കുന്നത്.
തങ്ങളുടെ പ്രതിനിധി വി എസിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോയപ്പോള്‍ ഇത് നേരിട്ടു മനസിലായെന്നാണ് പത്രം വിശദമാക്കുന്നത്.അദ്ദേഹത്തിന് പ്രായത്തിന്റെ പ്രശ്‌നങ്ങളുണ്ടെന്നും നല്ല ക്ഷീണവും ഓര്‍മക്കുറവുമുണ്ടെന്നും, അദ്ദേഹം സംസാരിക്കുന്നതിനിടെ പലവട്ടം മയക്കത്തിലേക്കു പോയി. പലകാര്യങ്ങളും സംസാരിക്കുമ്പോള്‍ തുടര്‍ച്ചയില്ല തുടങ്ങിയ വിവരങ്ങളാണ് പത്രത്തിൽ പറയുന്നത്.ഏറ്റവും മുതിര്‍ന്ന ഇടുപക്ഷ നേതാവും സിപിഎം സ്ഥാപകനേതാക്കളില്‍ പ്രമുഖനുമായ വി എസിന്റെ ആരോഗ്യനില പതിയെപ്പതിയെ ഒരു ചർച്ചാ വിഷയമാവുകയാണ്.
രക്തസമ്മര്‍ദം കൂടിയതിനേത്തുടര്‍ന്ന് നവംബര്‍ മൂന്നിന് രാത്രി വി എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഒരു ദിവസത്തെ വിശ്രമത്തിനൊടുവിൽ അദ്ദേഹത്തെ അടുത്ത ദിവസം വിട്ടയക്കുകയും ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചിരുന്നു.
Post Your Comments