തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷന് സർക്കാരിന്റെ ധൂർത്തിന് ഏറ്റവും വലിയ ഉദാഹരണമായി മാറുന്നു. ശമ്പള,യാത്രാബത്ത ഇനങ്ങളിലായി ഭരണപരിഷ്കാര കമ്മിഷന് ജനുവരിവരെ ചെലവാക്കിയത് 20303872 രൂപയാണ്. ജീവനക്കാര്‍ക്കായി ശമ്പളവും അലവന്‍സും നല്കിയ വകയില്‍ ജനുവരി വരെ ചെലവായത് 16290551. കമ്മിഷനിലെ പാര്‍ട്ട് ടൈം അഗമായ നീല ഗംഗാധരന് ഹോണറേറിയവും യാത്രാബത്തയും വിമാനയാത്രാക്കൂലിയുമായി ഇതുവരെ നല്‍കിയത് 498664 രൂപയാണ്.
Read Also: സോളാര്‍ പദ്ധതി: ഇന്ത്യയ്ക്ക് ഫ്രാന്‍സിന്റെ സഹായം : 5600 കോടി ധനസഹായം പ്രഖ്യാപിച്ചു
വി.എസിന് ശമ്പള ഇനത്തില്‍ 902494 രൂപയും മെഡിക്കല്‍ റീം ഇംപേഴ്സ്മെന്റായി 140779 രൂപയും യാത്രാബത്ത ഇനത്തില്‍ 1,11066 രൂപയുമാണ് നൽകിയത്. കമ്മിഷന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി 21,90338 രൂപ കൂടി ചെലവാക്കിയിട്ടുണ്ട്.എന്നാൽ കോടികള്‍ ചെലവഴിച്ചിട്ടും കമ്മിഷന് നല്കിയ ശുപാശ ഇതുവരെ സര്‍ക്കാര്‍ പരിഗണിച്ചിട്ടുപോലുമില്ല.
Post Your Comments