KeralaNews

ശബരിമല വിഷയം യുഡിഎഫ് സര്‍ക്കാരിന്‍േറതില്‍ നിന്ന് വിപരീത നിലപാടുമായി സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡൽഹി:ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ അനുകൂല നിലപാട് ഇന്ന് സുപ്രീംകോടതിയെ അറിയിക്കും.ശബരിമലയില്‍നിലവിലുള്ള ആചാരങ്ങളില്‍ മാറ്റംവരുത്തേണ്ടതില്ലെന്നാണ് യു.ഡി.എഫ്. സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നത്.എന്നാല്‍ യു.ഡി.എഫ്. സര്‍ക്കാറിന്റെ തീരുമാനങ്ങളിൽ നിന്ന് മാറിയുള്ള പുതിയ നിലപാട് ആയിരിക്കും സ്ത്രീ പ്രവേശന വിഷയത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കോടതിയെ അറിയിക്കുക.

അതേസമയം സംസ്ഥാനസര്‍ക്കാറിന് വിപരീതമായ നിലപാടാണ് ദേവസ്വം ബോര്‍ഡ് കോടതിയില്‍ സ്വീകരിക്കുക.ശബരിമലയിലെ സ്ത്രീ പ്രവേശ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിനെ സമീപിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചിട്ടുണ്ട്.ശബരിമലയില്‍ സ്ത്രീ നിരോധനമില്ല. നിയന്ത്രണം മാത്രമേയുള്ളു. കഴിഞ്ഞ മണ്ഡല കാലത്ത് നാല് ലക്ഷം അമ്മമാരും സഹോദരിമാരും ശബരിമലയില്‍ ദര്‍ശനം നടത്തി.ശബരിമലയിലേത് താന്ത്രികവിധി പ്രകാരമുള്ള പ്രതിഷ്ഠയാണ്. ഇവിടെ നിരോധനത്തിന് അവകാശം തന്ത്രിക്കും തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ബോര്‍ഡിനുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പലകാര്യങ്ങളിലും ഇപ്പോള്‍ അഭിപ്രായം പറയാതിരിക്കുന്നത് ഭയന്നിട്ടോ സ്ഥാനം നഷ്ടപ്പെടുമെന്നതിനാലോ അല്ല. തീര്‍ത്ഥാടനകാലം സുഗമമായി പോകാന്‍ വേണ്ടിയാണ്. അവിശ്വാസികള്‍ക്ക് പിക്നിക്ക് നടത്താനുള്ള സ്ഥലമല്ല ശബരിമല. മുസല്‍മാന് മക്ക പോലെയും ക്രൈസ്തവന് വത്തിക്കാന്‍ പോലെയും ഹിന്ദുക്കള്‍ക്ക് പ്രധാനമാകണം,ശബരിമലയെന്നും അതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നുവെന്നും പ്രയാർ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെടുകയുണ്ടായി.നിയമവഴിയിലൂടെയും പ്രാര്‍ത്ഥനാ വഴിയിലൂടെയും പ്രതികൂല സാഹചര്യങ്ങളെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു…

shortlink

Related Articles

Post Your Comments

Related Articles


Back to top button