തിരുവനന്തപുരം● മതവിശ്വാസത്തെ ചൂഷണം ചെയ്ത് രാജ്യത്തിന്റെ ഐക്യം തകർക്കാന്‍ ആര്.എസ്.എസം ബി.ജെ.പിയും ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുരാഷ്ട്ര വാദത്തിന്റെ പേരിൽ രാജ്യത്ത് വ്യാപകമായി അസഹിഷ്ണുത പ്രചരിപ്പിക്കുകയാണെന്നും ഏകീകൃത സിവിൽ കോഡിന്റെ പേരിൽ ഒരു പ്രത്യേക വിഭാഗത്തെ ഒറ്റപ്പെടുത്താനാണ് നീക്കമെന്നും യെച്ചൂരി പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒക്ടോബർ വിപ്ളവത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകീകൃത സിവിൽ കോഡ് എല്ലാവിഭാഗത്തിനും വേണ്ടിയുള്ളതാവണം. ഇന്ത്യൻദേശീയത സംരക്ഷിക്കാൻ ഇടതുപക്ഷത്തിനെ കഴിയൂ. തന്റെ തലമുറകേട്ട് വളർന്നത് ലാൽബഹാദൂർ ശാസ്ത്രിയുടെ ജയ് ജവാൻ, ജയ് കിസാൻ എന്ന മുദ്രാവാക്യമാണ്. എന്നാൽ ഇന്ന് രാജ്യത്ത് കർഷകരും സൈനികരും ആത്മഹത്യ ചെയ്യുന്നു. വായ്പയെടുത്ത് കടക്കെണിയിലായ കർഷകരുടെ വായ്പ എഴുതിതളളാൻ പണമില്ല. ജവാൻമാരുടെ പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നില്ല. എന്നാൽ കുത്തകകളുടെ വായ്പ എഴുതിതളളുന്നു. സമ്പന്നൻമാർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരുമാകുന്നു.
ബി ജെ പിയുടെ സാമ്പത്തിക നയങ്ങൾക്ക് യഥാർത്ഥ ബദൽ മുന്നോട്ട് വെയ്ക്കാൻ സി പി എമ്മിനും ഇടതു പക്ഷത്തിനും കഴിയും. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും മുതലാളിത്തത്തിനെതിരായപോരാട്ടം തുടരുന്നു. മുതലാളിത്തം സ്വയം തകരില്ല. എന്നാൽസോഷ്യലിസം മുതലാളിത്തത്തെ തകർത്തെറിയുക തന്നെ ചെയ്യും. ചൂഷണ രഹിതമായ സമൂഹം സ്വപ്നം മാത്രമാണെന്ന് വിമർശിച്ചവർക്കുളള മറുപടിയായിരുന്നു ഒക്ടോബർ വിപ്ലവം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനും ഇത് പ്രചോദനമായി. നെഹ്റുവിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും പ്രവർത്തനങ്ങളെ ഒക്ടോബർ വിപ്ലവം സ്വാധീനിച്ചുവെന്നും യെച്ചൂരി പറഞ്ഞു.
Post Your Comments