മസ്കറ്റ്● ഒമാന്‍ തലസ്ഥാനത്തെ ഞെട്ടിച്ച് 31 കാരിയായ ഫ്ലിപ്പിന യുവതിയുടെ കൊലപാതകം. മസ്ക്കറ്റിലെ ഒരു ഹോട്ടലില്‍ വെയിട്രെസ് ആയി ജോലി നോക്കുകയായിരുന്ന പിങ്കി പമിട്ടന്‍ എന്ന യുവതിയെയാണ് ഇന്ത്യക്കാരനായ സഹപ്രവര്‍ത്തകന്‍ കൊലപ്പെടുത്തിയത്. ലൈംഗിക ബന്ധം നിഷേധിച്ചതിനാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ചയാണ് മസ്ക്കറ്റിലെ സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്‌കിന് പിറകിലുള്ള വാഡിയില്‍ ഉപേക്ഷിച്ച നിലയില്‍ പിങ്കിയുടെ മൃതദേഹം കണ്ടെത്തിയത്. മര്‍ദ്ദിച്ചും കഴുത്ത് ഞെരിച്ചുമായിരുന്നു കൊലപാതകം.
മൃതദേഹം കണ്ടെത്തിയ ഉടന്‍ റോയല്‍ ഒമാന്‍ പോലീസ് ഇവരുടെ ഏഷ്യക്കാരായ മുഴുവന്‍ സഹപ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് അവരിലൊരാള്‍ കുറ്റസമ്മതം നടത്തിയത്. പ്രതിയും പിങ്കിയുമായി സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. പ്രതിയില്‍ നിന്നും പിങ്കി 20 റിയാല്‍ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാത്തതും പ്രശ്‌നമായി. കൂടാതെ പിങ്കി ഒപ്പം ജോലി ചെയ്തിരുന്നവരുമായി പലപ്പോഴും വഴക്കുണ്ടാക്കിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പിങ്കിയ്ക്ക് നാട്ടില്‍ ഒരു മകനും ഭര്‍ത്താവുമുണ്ട്.
Post Your Comments