രാമേശ്വരം : ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്ത ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. തമിഴ്‌നാട് സ്വദേശികളായ നാല് മത്സ്യത്തൊഴിലാളികളെയാണ് വിട്ടയച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇവരെ ലങ്കന്‍ നാവിക സേന കസ്റ്റഡിയിലെടുത്തത്. ഓര്‍കവാല്‍ തുരുത്തി കോടതിയാണ് മത്സ്യത്തൊഴിലാളികളെ വെറുതെവിട്ടത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചായിരുന്നു പിടികൂടിയത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. ബുധനാഴ്ച അഞ്ചു മത്സ്യത്തൊഴിലാളികളെ വിട്ടയച്ചിരുന്നു. പുതുകോട്ടയില്‍ നിന്ന് അറസ്റ്റിലായവരാണിവര്‍. വിട്ടയച്ച തൊഴിലാളികള്‍ നാളെ നാട്ടിലെത്തിയേക്കും.
Post Your Comments