ബാസ്റ്റിൽ ഡേ പരേഡിന് മുന്നോടിയായി ഉള്ള പരേഡ് പരിശീലനം നടത്തി ഇന്ത്യൻ സായുധ സേന. വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പാരീസിൽ വച്ചാണ് പരേഡ് പരിശീലനം നടത്തിയത്. ആർമി, നേവി, എയർ ഫോഴ്സ് സേനാംഗങ്ങളാണ് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിൽ വച്ച് പരിശീലന സെക്ഷൻ നടത്തിയത്. ജൂലൈ 14നാണ് ബാസ്റ്റിൽ ഡേ പരേഡ് സംഘടിപ്പിക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വർഷത്തെ പരേഡിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഇതിന്റെ ഭാഗമായാണ് ഇന്ത്യൻ സേനാ വിഭാഗങ്ങളെയും പരേഡിൽ പങ്കെടുക്കാൻ ഫ്രാൻസ് ക്ഷണിച്ചിട്ടുള്ളത്. ഇത്തവണത്തെ സന്ദർശനത്തോടനുബന്ധിച്ച് 26 റഫാല്‍ വിമാനങ്ങൾ വാങ്ങുന്നതിന് ഇന്ത്യയും ഫ്രാൻസും കരാറിൽ ഒപ്പുവെക്കും. നേരത്തെ ഫ്രാൻസിൽ നിന്നും 36 റഫാൽ വിമാനങ്ങൾ ഇന്ത്യ വാങ്ങിയിരുന്നു. 2016 സെപ്തംബറിലാണ് ഈ കരാറിൽ ഒപ്പിട്ടത്.
Also Read: മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് വകുപ്പില്ലാ മന്ത്രിയെ പോലെ, സംസ്ഥാനത്ത് ഭരണസ്തംഭനം: കെ.സുരേന്ദ്രൻ
Post Your Comments