മലപ്പുറം ജില്ലയില്‍ അഫ്‌സ്പ നടപ്പാക്കണമെന്ന ആവശ്യവുമായി ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഇസ്ലാമിക് സ്റ്റേറ്റിന്റെ പരിശീലനമാണ് മലപ്പുറത്ത് നടന്നതെന്നും അതിനാൽ ജില്ലയെ സൈന്യത്തിന് കൈമാറാന്‍ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് അഫ്സ്പ നടപ്പാക്കണമെന്ന് മുൻപും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.സ്‌ഫോടനം നടന്ന സ്ഥലം അടിയന്തരമായി സന്ദര്‍ശിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങിനോട് താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസമാണ് മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് സ്‌ഫോടനമുണ്ടായത്. പ്രഷര്‍കുക്കറും അമോണിയം നൈട്രേറ്റുമാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് വ്യക്തമായത്. സംഭവസ്ഥലത്ത് നിന്നും ദി ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുടെ പേര് പതിച്ച പെട്ടിയും ലഘുലേഖയും പെൻഡ്രൈവും ലഭിച്ചിരുന്നു.
Post Your Comments