NewsIndia

മിണ്ടാതെ എല്ലാം സഹിക്കില്ല :പാകിസ്ഥാന് മുന്നറിയിപ്പുമായി അരുൺ ജെയ്റ്റ്‌ലി

ന്യൂഡൽഹി: അതിർത്തിയിലുള്ള ജനങ്ങളെ ഉപദ്രവിച്ചാൽ പാകിസ്ഥാൻ വലിയ വില നൽകേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി. ഇന്ത്യ ഒട്ടേറെ സഹനങ്ങൾ അനുഭവിച്ചുവെന്നും ഇനി ഒന്നും സഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിർത്തിയിൽ പാക്ക് സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

2003 ല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ഗ്രാമവാസികള്‍ കൊല്ലപ്പെടുന്നത്. നിയന്ത്രണ രേഖ മറികടന്ന് പാകിസ്ഥാൻ 60 തവണയാണ് വെടിവെയ്പ്പ് നടത്തിയത്. ഇതിനെതുടർന്ന് ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 20 പാക്ക് സൈനികർ കൊല്ലപ്പെട്ടതായാണ് ബിഎസ്എഫ് നൽകുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button