ഗൂവഹത്തി: നഷ്ടപ്പെട്ടു പോയ മൊബൈല്‍ ഫോണ്‍ തിരികെ ലഭിക്കുന്നതിന് നാല് വയസ്സുള്ള പെണ്‍കുട്ടിയെ ദൈവപ്രീതിക്കായി സമര്‍പ്പിച്ചു. തല അറ്റ പെണ്‍കുട്ടിയുടെ ശരീരം രത്നാപൂര്‍ ഗ്രാമത്തില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെടുത്തു.ഒക്ടോബര്‍ 24 മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു.
നഷ്ടപ്പെട്ട ഫോണ്‍ തിരികെ ലഭിക്കുന്നതിനുള്ള പൂജ നടന്നത് വീട്ടിലാണെന്നും ഇത് നാട്ടിലെ ആചാരമാണെന്നും അവിടെയുള്ള പ്രദേശവാസികള്‍ പറഞ്ഞു. നരബലിയെക്കുറിച്ചുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നു പോലീസ് വ്യക്തമാക്കി.ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ആസാം പോലീസ് രണ്ട് പേരെ അറസ്റ്റുചെയ്തു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments