
ഖത്തർ:യുഎഇയിലും ഖത്തറിലും അടുത്ത മാസത്തോടെ ഇന്ധന വിലയിൽ വർദ്ധനവ്.പെട്രോള്‍ ലിറ്ററിന് യുഎഇയില്‍ ഒൻപത് ഫില്‍സും ഖത്തറില്‍ .10 റിയാലുമാണ് വർധിക്കുക.യുഎഇയില്‍ സൂപ്പർ പെട്രോളിന് 1.90 ദിര്‍ഹമും സ്പെഷൽ പെട്രോളിന് 1.79 ദര്ഹമും ഇ പ്ലസിന് 1.72 ദര്ഹമുമാണ് പുതുക്കിയ നിരക്ക്. ഡീസല്‍വില ലീറ്ററിന് 1.76 ദിര്‍ഹത്തില്‍ നിന്ന് 1.91 ആയി ഉയർത്തിയിട്ടുണ്ട്.
നവംബർ മുതൽ ഖത്തറിൽ പെട്രോൾ വില ലീറ്ററിന് .10 റിയാൽ ആയിരിക്കും. നവംബർ ഒന്നു മുതൽ പ്രീമിയം പെട്രോള്‍ ലീറ്ററിന് 1.35 റിയാലും സൂപ്പറിന് 1.45 റിയാലുമായിരിക്കും. അതേസമയം ഖത്തറിലെ ഡീസൽ വിലയില്‍ മാറ്റമില്ല.ഖത്തറില്‍ കഴിഞ്ഞ ഓഗസ്റ്റിനു ശേഷം രണ്ടു മാസം കൊണ്ടു പെട്രോൾ വില ലീറ്ററിന് പത്തു ദർഹം കുറഞ്ഞിരുന്നു.എന്നാൽ നവംബറോടെ ഇന്ധന വിലയിൽ വർദ്ധനവുണ്ടാകും.
Post Your Comments