യു എ ഇ യുടെ നാല്പത്താറാമത് ദേശീയദിനം ഡിസംബർ 2 നു ആഘോഷിക്കാനിരിക്കെ രാജ്യത്തിന് സന്ദേശവുമായി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ.മുൻ ഭരണാധികാരികളുടെ നേതൃത്വത്തിൽ തുടങ്ങിവെച്ച ജനകീയ പ്രസ്ഥാനങ്ങളുടെ നേതൃത്വം തുടർന്നും നിർവഹിക്കുമെന്നും ജനങ്ങളുടെ അഭിലാഷങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ആത്മാർത്ഥവും വിശ്വസ്തവും സത്യസന്ധവുമായ പങ്കാളിത്തങ്ങൾക്ക് തങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും ജനങ്ങൾക്കൊപ്പം തന്നെ തങ്ങളുടെ ചുവടുവെയ്പുകൾക്ക് നേതൃത്വം നൽകി വിജയിപ്പിക്കാൻ സഹായകമായി ഒപ്പം നിൽക്കുന്ന അധികൃതർക്കും ഈ വേളയിൽ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .പരസ്പര ബഹുമാനവും ജീവിതമൂല്യങ്ങളും ഐക്യദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങളും വരും തലമുറയിലേയ്ക്കും പകരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു .2017 ദേശീയപരമായ തൊഴിൽ വികസനങ്ങൾ നേടിയ വർഷമാണെന്നും അത് രാജ്യത്തെ അന്താരാഷ്ട്ര സാമ്പത്തിക, മത്സരാധിഷ്ഠിത വികസന സൂചികയിലെ ഉന്നത റാങ്കിങ്ങിലേക്ക് ഉയർത്തിയെന്നും സാമ്പത്തിക അടിത്തറ വൈവിധ്യവത്കരിക്കാനായി ഗവൺമെന്റിന്റെ നയത്തിന് സംഭാവന നൽകുന്നതിനായി നവീനമായ ഒരു തൊഴിൽ സാഹചര്യവും വ്യവസായ മേഖലയിലെ സൌഹാർദ്ദപരമായ കാലാവസ്ഥയും സൃഷ്ടിക്കുന്നതിനായി ഫെഡറൽ ഗവൺമെൻറും തദ്ദേശീയ ഗവൺമെൻറുകളും നടത്തിയ കഠിന പരിശ്രമത്തിന്റെ തെളിവാണ് ഈ നേട്ടങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.തുടർന്നും ഇത്തരത്തിലുള്ള പുരോഗമനങ്ങൾക്ക് ജനങ്ങളുടെയും ബന്തപെട്ടു അധികാരികളുടെയും ആത്മാർത്ഥവും സത്യസന്ധവുമായ പിന്തുണയും രാജ്യസ്നേഹവുംഅനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു .
Post Your Comments