അബുദാബി: യു എ എയിലെ ഫുജൈറ തീരത്ത് വെച്ച് സൗദി അറേബ്യയുടേതടക്കമുള്ള എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണം നടത്തിയതിന്റെ പിന്നിൽ ഇറാൻ തന്നെയാണെന്ന് അമേരിക്ക. അബുദാബിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അമേരിക്കൻ ദേശിയ സുരക്ഷ ഉപദേഷ്ട്ടാവ് ജോൺ ബോൾട്ടാനാണ് ആരോപണം ഉന്നയിച്ചത്. കടലിൽ വെച്ച് സ്ഫോടനം നടത്താവുന്ന കുഴിബോംബ് പോലുള്ള വസ്തു ഉപയോഗിച്ചാണ് ആക്രമണം നടത്തിപ്പോയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ വാദത്തെ ഇറാൻ തള്ളി. മേഖലയിൽ അസ്ഥിരത സൃഷ്ട്ടിക്കാൻ അമേരിക്ക തന്നെ കെട്ടിച്ചമച്ചതാണ് ഇതെല്ലാമെന്ന് ഇറാൻ അഭിപ്രായപ്പെട്ടു. സൗദിയിലെ ഒരു തുറമുഖനഗരമായ യാമ്പുവിന് നേരെയും കഴിഞ്ഞ ദിവസം ആക്രമണമുണ്ടായെന്നും എന്നാൽ ഈ ആക്രമണം പരാജയപ്പെടുകയാണുണ്ടായത്, ഇതേ നഗരത്തിൽ തന്നെ കുറച്ച നാളുകൾക്ക് മുൻപ് യെമനിലെ ഹൂതി വിമതരും പട്ടണത്തിനു നേർക്ക് ഡ്രോൺ ആക്രമണത്തിന് ശ്രമം നടത്തിയിരുന്നു.
Post Your Comments