IndiaNews

ഡോക്ടർ ചമഞ്ഞെത്തി ഷോറൂമിൽ നിന്ന് ഔഡി കാറുമായി മുങ്ങി

ഹൈദരാബാദ്: ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി എത്തിയയാള്‍ ഹൈദരാബാദിലെ സെക്കന്റ് ഹാന്‍ഡ് കാര്‍ ഷോറൂമില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന ഔഡി കാറുമായി മുങ്ങി. അപ്പോളോ ഹോസ്പിറ്റലിലെ ഡോക്റാണെന്നും പേര് ഗൗതം റെഡിയാണെന്നും സ്വയം പരിചയപ്പെടുത്തിയ 35 വയസ് പ്രായം വരുന്നയാള്‍ തനിക്ക് ഔഡി കാര്‍ വാങ്ങാന്‍ താത്പര്യമുണ്ടെന്ന് കാട്ടി ഷോറൂമിലെത്തുകയായിരുന്നു.

തുടർന്ന് ടെസ്റ്റ് ഡ്രൈവിനായി കാര്‍ പുറത്തിറക്കിയ ഇയാള്‍ കൂടെയുണ്ടായിരുന്ന ജീവനക്കാരനെ കബളിപ്പിച്ച്‌ കാറുമായി മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ഷോറൂമിലെ ഒരു ജീവനക്കാരനും ഇയാളോടൊപ്പം കാറിലുണ്ടായിരുന്നു. തുടര്‍ന്ന് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെത്തിയ ഇയാള്‍ ഷോറൂം ജീവനക്കാരനോട് കാറില്‍ നിന്നും പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു.സുഹൃത്തുക്കളെ കാര്‍ കാണിച്ചശേഷം മടങ്ങിവരാമെന്ന് പറഞ്ഞ് ഹോസ്പിറ്റലിനുള്ളിലേക്ക് പോയയാള്‍ പിന്നെ തിരികെ വന്നില്ലെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button