തിരുവനന്തപുരം : ഗുണ്ട ബന്ധമുള്ളവരെ പാര്‍ട്ടിയോ,സര്‍ക്കാരോ സംരക്ഷിക്കില്ലെന്നു കോടിയേരി ബാലകൃഷ്ണന്‍. പാർട്ടിയിൽ ആരും ഗുണ്ടാപ്രവർത്തനം നടത്തുന്നില്ല. കണ്ണൂരെന്ന് കേൾക്കുമ്പോൾ പ്രതിപക്ഷത്തിന് ഭയമാണെന്നും കോടിയേരി പറഞ്ഞു.
തന്‍റെ ഫോൺ കോളുകൾ ചോർത്തുന്നുവെന്ന് ജേക്കബ് തോമസ് സംശയം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. ആരോപണങ്ങൾ ആർക്കെതിരെയും വരാം. തെളിയിക്കപ്പെടുന്നതുവരെ അവ ആരോപണങ്ങൾ മാത്രമാണ്. അഴിമതി വിരുദ്ധ പ്രതിച്ഛായയാണ് ജേക്കബ് തോമസിനുള്ളത്. അഴിമതിക്കെതിരെ ശക്തമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസെന്നും കോടിയേരി അഭിപ്രായപെട്ടു.
സോളർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരായ കോടതിവിധിയിലൂടെ ഇടതുമുന്നണിയുടെ ആരോപണങ്ങൾ ശരിയെന്നു തെളിഞ്ഞു. തന്‍റെ വാദം കേട്ടില്ലെന്ന ഉമ്മൻ ചാണ്ടിയുടെ നിലപാട് സ്ഥാനത്തിന് നിരക്കാത്തതാണ്. ഉമ്മൻ ചാണ്ടിയുടെ വാദങ്ങൾ സമൂഹത്തിന് ബോധ്യപ്പെടില്ലെന്നും കോടിയേരി വ്യക്തമാക്കി.
മാധ്യമപ്രവർത്തകർക്ക് നിർഭയമായി പ്രവർത്തിക്കാനുള്ള നടപടിയുണ്ടാകണം. ഒരു കൂട്ടം അഭിഭാഷകർ സമൂഹത്തിന്റെ പൊതുനിലപാടിനെതിരായി പ്രവർത്തിക്കുകയാണ്. ഇത്തരക്കാരെ അഭിഭാഷകരായല്ല, ക്രിമിനലുകളായാണ് കണക്കാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments