KeralaNews

ജയിലിലും ഗുണ്ടായിസവുമായി ചന്ദ്രബോസ് വധക്കേസ് പ്രതി നിസാം!

തൃശൂർ: ചന്ദ്രബോസ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി നിസാമിനെതിരെ പുതിയ പരാതി.കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന മുഹമ്മദ് നിസാം വധ ഭീഷണി മുഴക്കിയെന്ന് സഹോദരങ്ങൾ. സുഹൃത്തിന്‍റെ ഫോണിൽ നിന്ന് വിളിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് സഹോദരങ്ങള്‍ തൃശൂർ റൂറൽ എസ് പി ആർ നിശാന്തിനിക്ക് നൽകിയ പരാതിയിൽ പറയുന്നു.

സഹോദരങ്ങളുമായി നിസാം നടത്തിയെന്നു കരുതുന്ന സംഭാഷണങ്ങൾ പൊലീസിനു കൈമാറിയിട്ടുണ്ട്.ബിസിനസ് കാര്യത്തിൽ താൻ ചതിക്കപ്പെടുകയാണെന്നു നിസാം കരുതുന്നതായി സംസാരത്തിലുണ്ട്. കൂടാതെ സംഭാഷണത്തിൽ വധഭീഷണി മുഴക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്.പൊലീസിന് കൈമാറിയ രേഖകൾ സത്യമാണെങ്കിൽ ഇരട്ട ജീവപര്യന്തത്തിനു തടവിൽ കിടക്കുന്ന നിസാം പുറം ലോകവുമായി നിരന്തരം ബന്ധപെടുന്നുണ്ടെന്നു വേണം കരുതാൻ.

.നിസാം ജയിലിൽ രണ്ട് ഫോൺ നമ്പറുകൾ ഉപയോഗിക്കുന്നതായാണ് വിവരം.97465 76553, 87697 31302 എന്നീ നമ്പറുകളാണ് നിസാം ഉപയോഗിച്ചതെന്ന് പറയപ്പെടുന്ന നമ്പറുകൾ.ഇവ രണ്ടും കണ്ണൂര്‍ ജയില്‍ ടവര്‍ പരിധിയിലാണുള്ളത്. ഇതിന് പോലീസ് ഉദ്യോഗസ്ഥരുടെ സഹായവും ലഭിക്കുന്നതായാണ് സൂചന.തടവുകാരന്റെയും ബന്ധുവിന്റെയും പേരിലാണ് ഈ രണ്ടു നമ്പറുകളും എടുത്തതെന്ന് തെളിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button