തിരുവനന്തപുരം: കീഴാറ്റൂരിലെ കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡല്‍ഹിക്കു പോകുന്നതെന്ന് മന്ത്രി ജി. സുധാകരന്. കീഴാറ്റൂരിലെ വികസനത്തിന് യുഡിഎഫ് താല്പര്യം കാണിച്ചില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി. കീഴാറ്റൂരിലെ പ്രശ്നങ്ങൾ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
also read:നിലപാട് മാറ്റി ജി സുധാകരൻ; വയൽക്കിളികളുടെ സമരത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കുന്നു
മലപ്പുറം ദേശീയ പാതയുടെ അലൈന്മെന്റ് മാറ്റാന്‍ ഈ സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടില്ല. ദേശീയപാത വികസനത്തിന്റെ പേരില്‍ ആരാധനാലയങ്ങള്‍ പൊളിക്കാന്‍ ഉദേശമില്ലെന്നും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
Post Your Comments