ബാഗ്ദാദ്:മൊസൂളിൽ ഇറാഖി സൈന്യത്തിന്‍റെ മുന്നേറ്റം തടയുന്നതിനായി ഐ എസിന്റെ മനുഷ്യ കവചം.ഇറാഖി സൈന്യത്തിന്‍റെ മുന്നേറ്റം തടയുന്നതിനു സാധാരണക്കാരെ മനുഷ്യ കവചമായി ഉപയോഗിച്ച് കൊണ്ടുള്ള യുദ്ധമുറയ്ക്കാണ് ഐ എസ് തയ്യാറെടുക്കുന്നതെന്നാണ് യുഎൻ മനുഷ്യാവകാശ സംഘടനയുടെ കണ്ടെത്തൽ .
അമേരിക്കൻ പിന്തുണയോടെ ഇറാഖി സൈന്യവും കുർദുകളും ഐഎസ് കേന്ദ്രങ്ങളിൽ ശക്‌തമായ കടന്നുകയറ്റമാണ് നടത്തുന്നത്.ഇത് വൻ ആൾനാശത്തിനിടയാക്കുമെന്നാണ് സൂചന. ഐഎസിനു സ്വാധീനമുള്ള മൊസൂൾ തിരിച്ചുപിടിക്കാനുള്ള സൈന്യത്തിന്റെ നീക്കത്തിനു വിലങ്ങു തടിയിടാനുള്ള ഉപാധിയായിട്ടാണ് ഐ എസ് മനുഷ്യകവചത്തെ ഉപയോഗിക്കുന്നത്.
സമാലിയയിൽനിന്ന് 200 കുടുംബങ്ങളെയും നജാഫിയ ഗ്രാമത്തിൽനിന്ന് 350 കുടുംബങ്ങളെയും മൊസൂളിൽ ഐഎസ് എത്തിച്ചിട്ടുണ്ടെന്ന് പ്രാദേശിക ഉദ്യോഗസ്‌ഥർ വെളിപ്പെടുത്തുന്നു.. ഇതിനിടെ മൊസൂൾ പ്രാന്തത്തിലുള്ള ക്രിസ്ത്യൻ പട്ടണമായ ബാർട്ടെല്ല ഇറാഖി സൈന്യം പിടിച്ചെടുത്തു.കൂടാതെ മൊസൂളിലെ രണ്ട് ഗ്രാമങ്ങൾ കൂടി ഇറാഖി സൈന്യം ഐഎസിൽ നിന്ന് തിരിച്ചുപിടിച്ചു. ഐ എസിന്റെ ശക്തികേന്ദ്രമായ മൊസൂൾ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ഐ എസ് ഭീകരർ.മനുഷ്യ കവചത്തെ മുൻ നിർത്തി മൊസൂളിൽ നിന്ന് ഇറാഖിസൈന്യത്തിന്‍റെ ശ്രദ്ധതിരിക്കുകയാണ് ഐഎസ് ലക്ഷ്യമിടുന്നതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.
Post Your Comments