Latest NewsInternational

പലായനം ചെയ്തവര്‍ക്ക് നേരെ ഐഎസിന്റെ കൂട്ടക്കുരുതി

മൊസൂള്‍: ഇറക്കിലെ മൊസൂളില്‍നിന്ന് പലായനം ചെയ്തവര്‍ക്കുനേരെ ഐഎസിന്റെ ആക്രമണം. ഭീകരരുടെ ക്രൂരതയില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. മൊസൂളിലെ സന്‍ജിലി ജില്ലയിലാണു സംഭവം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആക്രമണം നടക്കുന്നുണ്ട്.

ആക്രമണത്തില്‍ നിരവധി കുട്ടികളും സ്ത്രീകളും കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ മൃതദേഹം തെരുവില്‍നിന്നു ലഭിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. വെടിവയ്പില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമല്ല. ഇറാക്ക് അധികൃതര്‍ സംഭവത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വെള്ളിയാഴ്ച മൊസൂളില്‍നിന്നു പലായനം ചെയ്തവര്‍ക്കു നേരെയും ആക്രമണമുണ്ടായി. വെടിവയ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടു. ഐഎസിനെ ലക്ഷ്യമിട്ടു സൈന്യം നടത്തിയ വ്യോമാക്രമണത്തിലും നിരവധി പേര്‍ക്കു പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button