ന്യൂഡല്‍ഹി: ഇറാഖിലെ മൊസൂളില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മൊസൂളില്‍ 39 ഇന്ത്യക്കാര്‍ മരിച്ചതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇവരെ മരിച്ചവരായി കണക്കാക്കാന്‍ കഴിയില്ല. ഇവര്‍ മരിച്ചുവെങ്കില്‍ ആ തെളിവ് ലഭിക്കുന്നതുവരെ തിരച്ചില്‍ തുടരുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
ജൂലായ് 9ന് മൊസൂളില്‍ നിന്ന് ഐസിസിനെ തുരത്തി എന്ന വിവരം ലഭിച്ച ഉടനെ ഇന്ത്യക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. മന്ത്രി വി.കെ സിംഗ് തന്നെ നാല് ദിവസം മൊസൂളില്‍ നിന്നുകൊണ്ട് തിരച്ചിലിന് നേതൃത്വം നല്‍കിയെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
Post Your Comments