ബയ്റുത്ത് ; ഐഎസ് കൈയ്യടക്കിവെച്ചിരുന്ന അവസാന പട്ടണവും പിടിച്ചെടുത്തു. സിറിയയില്‍ ഐ എസ് കൈയ്യടക്കിവെച്ചിരുന്ന ഡയിര് എ സോര്‍ പ്രവിശ്യയിലെ അബു കമാല്‍ പട്ടണമാണ് സിറിയന്‍ സേനയും സഖ്യവും ഐ എസ്സില്‍ നിന്നും വ്യാഴാഴ്ച പിടിച്ചെടുത്തത്. ഇതോടെ അവശേഷിക്കുന്ന ഭീകരര്‍ മരുഭൂമിയിലേക്ക് പിന്മാറിയതായി സിറിയന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ തലവന്‍ റാമി അബൈദല്‍ റഹ്മാന് പറഞ്ഞു.
ബുധനാഴ്ചയാണ് ഇറാഖ് അതിർത്തിയോട് ചേർന്നുള്ള അബു കമാലിൽ സൈന്യം കടന്നത്. 2014-ല്‍ ഐ.എസ്. പ്രഖ്യാപിച്ച ‘ഖിലാഫത്തി’ന്റെ തലസ്ഥാനമായ റാഖയുടെ നിയന്ത്രണവും,ഡൈര്‍ അസോറിന്റെ ബാക്കിഭാഗങ്ങളും സിറിയന്‍ സൈന്യം തിരിച്ച് പിടിച്ചിരുന്നു. കൂടാതെ ഇറാഖിലെ മോസുളും ഐ.എസില്‍നിന്ന് തിരിച്ചുപിടിച്ചു. കൈയടക്കിയ ഭൂരിഭാഗം ഭൂമിയും നഷ്ടമായതോടെ സിറിയയിലെ ഹോംസ് പ്രവിശ്യ, ദമാസ്കസ്, ദാര, ഇറാഖിലെ റാവ, അല്‍ ഖ്വെയിം എന്നിവിടങ്ങളിലെ ചിലഭാഗങ്ങൾ മാത്രമേ ഇപ്പോൾ ഐഎസ്സിന്റെ നിയന്ത്രണത്തിൽ ഉള്ളൂ.
Post Your Comments