Kerala

കോണ്‍ഗ്രസ് നല്‍കിയ 15ലക്ഷം ഭാര്യയും മകളും കൈവശം വെച്ചു; തനിക്ക് ജീവനാംശം വേണമെന്ന് ജിഷയുടെ അച്ഛന്‍

മൂവാറ്റുപുഴ: ജിഷയുടെ കൊലപാതകത്തെ ചുറ്റിപറ്റിയുള്ള പ്രശ്‌നങ്ങള്‍ ഒരു വഴിക്ക് നീങ്ങുമ്പോള്‍ കുടുംബത്തിനുള്ളില്‍ പോര് മുറുകുന്നു. ജിഷയുടെ അമ്മ രാജേശ്വരിക്കും സഹോദരിക്കുമെതിരെ അച്ഛന്‍ പാപ്പു രംഗത്തെത്തി. രോഗിയും ദുര്‍ബലനുമായ തന്നെ ഭാര്യയും മകളും തിരിഞ്ഞുനോക്കിന്നില്ലെന്നാണ് പാപ്പുവിന്റെ പരാതി. കോണ്‍ഗ്രസ് നല്‍കിയ 15ലക്ഷം ഭാര്യയുടെയും മകളുടെയും കൈകളിലാണ്.

തനിക്ക് ജീവനാംശം വേണമെന്നാണ് പാപ്പു പറയുന്നത്. ജീവനാംശം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയില്‍ മൂവാറ്റുപുഴ മെയിന്റനന്‍സ് ട്രിബ്യൂണല്‍ പാപ്പുവിന്റെ മൊഴിയെടുത്തു. പാപ്പുവിന്റെ ഭാര്യ രാജേശ്വരി, മകള്‍ ദീപാമോള്‍ എന്നിവര്‍ ഹാജരാകാതിരുന്നതിനാല്‍ കേസ് നവംബര്‍ മൂന്നിലേക്കു മാറ്റി.

മാസം 10,000 രൂപ തരണമെന്നാണ് പാപ്പുവിന്റെ ആവശ്യം. വൃക്ക, ശ്വാസകോശ രോഗങ്ങള്‍ എന്നിവ പാപ്പുവിനുണ്ട്. അടച്ചുറപ്പുള്ള താമസ സൗകര്യം പോലും തനിക്കില്ലെന്ന് പാപ്പു പരാതിയില്‍ പറയുന്നു. ജിഷ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ദീപമോള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുവദിച്ച 10 ലക്ഷം രൂപ ഭാര്യയും മകളും ചേര്‍ന്നാണ് എടുത്തത്. സര്‍ക്കാര്‍ പണിതു നല്‍കിയ വീടും ഇവര്‍ ഉപയോഗിക്കുന്നുവെന്നും പാപ്പു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button