ആലപ്പുഴ:സംസ്ഥാനത്തു സിപിഎം ഒറ്റയാൾ ഭരണം നടത്തുന്നുവെന്നു സിപിഐ ആരോപണം.സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് സി.പി.എമ്മിനെതിരെ സി.പി.ഐ.കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.സിപിഎമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന ഭരണത്തിൽ സിപിഐക്ക് അർഹമായ പങ്കാളിത്തം ലഭിക്കുന്നില്ലെന്നും ഭരണത്തിൽ തങ്ങൾ നോക്കുകുത്തികളായി മാറിയിട്ടും പ്രതികരിക്കാൻ മന്ത്രിമാർക്കു കഴിയുന്നില്ലെന്നും കൗൺസിൽ ആരോപിക്കുകയുണ്ടായി.
ബന്ധു നിയമന വിവാദത്തെ ചൊല്ലി മുൻ മന്ത്രി ഇ.പി.ജയരാജന്റെ നിയമസഭയിലെ പ്രസംഗം ബന്ധു നിയമന വിവാദം കൂടുതൽ വഷളാക്കുകയാണുണ്ടായത്.ഇതു പ്രതിപക്ഷത്തിനു ഭരണപക്ഷത്തെ അടിക്കാൻ വടി നൽകിയതിന് തുല്യമാണെന്നും സി.പി.ഐ കുറ്റപ്പെടുത്തുകയുണ്ടായി.അക്രമത്തെ അക്രമം കൊണ്ട് നേരിടാമെന്നുള്ള ചിന്ത തെറ്റാണെന്നും ജനങ്ങൾക്കു സുരക്ഷിതത്വം നൽകേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സി.പി.ഐ പരോക്ഷമായി കുറ്റപ്പെടുത്തുകയുണ്ടായി.കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെടുകയുണ്ടായി.
Post Your Comments