മന്ത്രിസഭായോഗത്തിൽ നിന്നും വിട്ടുനിന്ന് സിപിഐ സർക്കാരിന് കടുത്ത സമ്മർദ്ദമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് സിപിഐ കാണിച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും സർക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും പിണറായി പരാതിപ്പെട്ടത്.തോമസ് ചാണ്ടിയുടെ രാജി ഉറപ്പായിട്ടും സിപിഐ മന്ത്രിമാർ കാബിനറ്റ് യോഗം ബഹിഷ്കരിച്ചത് അസാധാരണ സാഹചര്യം സൃഷ്ടിച്ചുവെന്ന സംസ്ഥാന നേതൃത്വത്തിന്‍റെ അഭിപ്രായം പിബി ശരിവച്ചു. വിഷയം ദേശീയ തലത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ സൃഷ്ടിച്ചിട്ടില്ലാത്തതിനാൽ സംസ്ഥാന നേതൃത്വം തന്നെ സിപിഐക്ക് മറുപടി നൽകാനും യോഗം തീരുമാനിച്ചു.ഡൽഹിയിൽ ഇല്ലാതിരുന്നതിനാൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി യോഗത്തിൽ പങ്കെടുത്തില്ല. പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എസ്.രാമചന്ദ്രൻപിള്ള, എം.എ.ബേബി തുടങ്ങിയവർ എകെജി സെന്‍റിൽ നടന്ന യോഗത്തിനുണ്ടായിരുന്നു.
Post Your Comments