അബുദാബി● ഫിലിപ്പൈന്‍സിന്റെ രണ്ടാമത്തെ ‘മോസ്റ്റ് വാണ്ടഡ്” മയക്കുമരുന്ന് കടത്തുകാരനായ കെര്‍വിന്‍ എസ്പിനോസ എന്ന റോലന്‍ എസ്ലബോണ്‍ എസ്പിനോസ (36) അബുദാബി പോലീസിന്റെ വലയിലായി. ഞായറാഴ്ച രാത്രിയിലാണ് ഇയാള്‍ അറസ്റ്റിലായത്.
എസ്പിനോസയുടെ ചിത്രം ഫിലിപ്പീനോ വാര്‍ത്താ ചാനലില്‍ കണ്ട ഒരാള്‍ ഫിലിപൈന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ യു.എ.ഇ പോലീസുമായി ബന്ധപെട്ട് എസ്പിനോസയെ പിടികൂടുകയായിരുന്നു.
ആഗസ്റ്റ് ഒന്നിന് ഹോങ് കോങില്‍ നിന്നും ഇത്തിഹാദ് വിമാനത്തിലാണ് എസ്പിനോസ അബുദാബിയിലെത്തിയത്. സെയില്‍സ് റപ്രസന്റേറ്റീവ് ജോലി വിസയിലാണ് ഇയാള്‍ രാജ്യത്തേക്ക് കടന്നത്.
Post Your Comments