ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന് ഇത് ആഹ്ലാദത്തിന്റെയും സന്തോഷയത്തിന്റെയും നിമിഷമാണ്. സൈനയെ തേടി ഒരു അംഗീകാരം കൂടി പറന്നെത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അത്ലറ്റ്സ് കമ്മീഷന് അംഗമായി സൈനയെ തെരഞ്ഞെടുത്തു.
അമേരിക്കന്‍ ഐസ് ഹോക്കി താരം എയ്ഞ്ചെല റഗെറൊ അധ്യക്ഷയായുള്ള കമ്മീഷനില്‍ ഒമ്പത് ഉപാധ്യക്ഷന്മാരും 10 അംഗങ്ങളുമാണുള്ളത്. ഐ.ഒ.സിയുടെ പ്രസിഡണ്ട് തോമസ് ബാച്ചാണ് ഇക്കാര്യം സൈനയെ അറിയിക്കുകയായിരുന്നു. സൈനയ്ക്ക് ഇത്തരമൊരു ബഹുമതി ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും ഐ.ഒ.സി അര്‍പ്പിച്ച വിശ്വാസം സൈനയ്ക്ക് കാത്തുസൂക്ഷിക്കാനാകുമെന്നും സൈനയുടെ അച്ഛന് ഹര്‍വീര്‍ സിംഗ് പ്രതികരിച്ചു.
Post Your Comments