Latest NewsNewsBusiness

പെട്രോൾ പമ്പുകളിൽ മലിനീകരണ നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിച്ചില്ല, ഈ പെട്രോളിയം കമ്പനികൾക്ക് കോടികളുടെ പിഴ

1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 5 പ്രകാരമാണ് ഭാരത് പെട്രോളിയത്തിന് നോട്ടീസ് ലഭിച്ചിട്ടുള്ളത്

പെട്രോൾ പമ്പുകളിൽ മലിനീകരണ നിയന്ത്രണ ഉപകരണങ്ങൾ സ്ഥാപിക്കാത്തതിനെ തുടർന്ന് രാജ്യത്തെ രണ്ട് പെട്രോളിയം കമ്പനികൾക്ക് കോടികളുടെ പിഴ ചുമത്തി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഭാരത് പെട്രോളിയത്തിനുമാണ് മലിനീകരണ നിയന്ത്രണ ബോർഡ് കോടികൾ പിഴ ചുമത്തിയത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഒരു കോടി രൂപയും, ഭാരത് പെട്രോളിയം രണ്ട് കോടി രൂപയുമാണ് പിഴ ഒടുക്കേണ്ടത്. 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 5 പ്രകാരമാണ് ഭാരത് പെട്രോളിയത്തിന് നോട്ടീസ് ലഭിച്ചിട്ടുള്ളത്.

രാജ്യ തലസ്ഥാന മേഖലയിലെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ വേപ്പർ റിക്കവറി സിസ്റ്റം സ്ഥാപിക്കാത്തതിനാണ് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷനോട് മലിനീകരണ നിയന്ത്രണ ബോർഡ് ആവശ്യപ്പെട്ടത്. പെട്രോൾ പമ്പുകളിൽ ഇത്തരം സംവിധാനം സജ്ജീകരിക്കാൻ സുപ്രീംകോടതി പ്രത്യേക സമയപരിധി നിശ്ചയിച്ചിരുന്നു. എന്നാൽ, രണ്ട് പെട്രോളിയം കമ്പനികളും ഇത് സമയബന്ധിതമായി പൂർത്തിയാക്കിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

Also Read: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തി: പ്രതി അറസ്റ്റിൽ

വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്ന സമയത്ത് ഇന്ധനം ബാഷ്പീകരിച്ച് അന്തരീക്ഷത്തിലേക്ക് പടരുമ്പോൾ ബെൻസീൻ, ടോലുയിൻ, സൈലീൻ തുടങ്ങിയ രാസപദാർത്ഥങ്ങൾ വായുവിൽ കലരാൻ സാധ്യതയുണ്ട്. ഇവ ക്യാൻസറിന് വരെ കാരണമാകുമെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യം ഇല്ലാതാക്കുന്നതിനാണ് പെട്രോൾ പമ്പുകളിൽ വേപ്പർ റിക്കവറി സിസ്റ്റം സ്ഥാപിക്കാൻ പെട്രോളിയം കമ്പനികൾക്ക് നിർദ്ദേശം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button