ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനെതിരായി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടർന്ന് ചലച്ചിത്ര താരം സിദ്ധാര്‍ഥിനെതിരേ ദേശീയ വനിതാ കമ്മീഷന്‍. സൈനയ്‌ക്കെതിരേ ഉപയോഗിച്ച വാക്ക് സ്ത്രീ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച വനിതാ കമ്മീഷന്‍ താരത്തിന് നോട്ടീസ് അയച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചുള്ള സൈനയുടെ ട്വീറ്റിന് മറുപടി പറയുന്നതിനിടയിലാണ് സിദ്ധാര്‍ഥ് മോശം പരാമർശം നടത്തിയത്.
‘സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച്ച ചെയ്താല്‍, ആ രാജ്യത്തിന് സ്വയം സുരക്ഷിതമാണെന്ന് പറയാനാകില്ല. ഏറ്റവും ശക്തമായ വാക്കുപയോഗിച്ച് ഞാന്‍ ഇക്കാര്യത്തില്‍ അപലപിക്കുന്നു. അരാജകവാദികള്‍ പ്രധാനമന്ത്രിക്കെതിരേ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിത്.’ എന്ന സൈനയുടെ ട്വീറ്റ്.
റീട്വീറ്റ് ചെയ്തപ്പോള്‍ സിദ്ധാര്‍ഥ് അതിനൊപ്പം ചേർത്ത സ്ത്രീ വിരുദ്ധത നിറഞ്ഞ പരാമർശമാണ് വിവാദമായത്. ഇതോടെ സിദ്ധാര്‍ഥ് വിശദീകരണവുമായി രംഗത്തെത്തി. ആ വാക്ക് മോശം രീതിയില്‍ വ്യാഖ്യാനിക്കരുതെന്നും മറ്റൊരു അർത്ഥത്തിലാണ് താൻ അത് ഉപയോഗിച്ചതെന്നും സിദ്ധാര്‍ഥ് പറഞ്ഞു.
വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ഉൾപ്പെടെ നിരവധി പേരാണ് സിദ്ധാര്‍ഥിനെതിരെ രംഗത്ത് വന്നത്. നടിയും ബിജെപി നേതാവുമായ ഖുശ്ബു, സൈനയുടെ ഭര്‍ത്താവും ബാഡ്മിന്റണ്‍ താരവുമായ പി കശ്യപ് എന്നിവരും താരത്തിനെതിരേ രംഗത്തെത്തി. സിദ്ധാര്‍ഥിന്റെ അക്കൗണ്ട് എന്തിനാണ് നിലനിര്‍ത്തുന്നതെന്ന് ട്വിറ്റര്‍ ഇന്ത്യയോട് രേഖ ശര്‍മ ചോദിച്ചു.
Subtle cock champion of the world… Thank God we have protectors of India. ??
Shame on you #Rihanna https://t.co/FpIJjl1Gxz
— Siddharth (@Actor_Siddharth) January 6, 2022
Post Your Comments