നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിൽ 272.35 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ 6,360.05 കോടി രൂപയുടെ ലാഭം നേടിയിരുന്നു.
തുടർച്ചയായ രണ്ടു പാദങ്ങളിലും നഷ്ടമാണ് രേഖപ്പെടുത്തിയത്. ഏപ്രിലിൽ തുടങ്ങി ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ 1,992 കോടി രൂപയായിരുന്നു നഷ്ടം. രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി വിലകൾ പരിഷ്കരിക്കാത്തതിനെ തുടർന്നാണ് പൊതുമേഖല എണ്ണ കമ്പനിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചത്.
അന്താരാഷ്ട്ര ക്രൂഡോയിൽ വില നടപ്പു സാമ്പത്തിക വർഷം കനത്ത ചാഞ്ചാട്ടം കാഴ്ചവെച്ചെങ്കിലും ഇന്ധന വില വർദ്ധിപ്പിക്കാൻ എണ്ണ കമ്പനികൾക്ക് സാധിച്ചിരുന്നില്ല. പണപ്പെരുപ്പം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ധന വില വർദ്ധിപ്പിക്കരുതെന്ന് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു.
Post Your Comments