ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദനത്തിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ വിപണന കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. നിലവിലുള്ള ബിസിനസിന് പുറമേ, ജൈവ ഇന്ധനം, ബയോഗ്യാസ്, ഗ്രീൻ ഹൈഡ്രജൻ, ഇവി മൊബിലിറ്റി, ഇവി ബാറ്ററികൾ തുടങ്ങിയ മേഖലകളിലേക്ക് പ്രവർത്തനം വിപുലീകരിക്കാനാണ് ഐഒസി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി, പുതിയ കമ്പനികൾ സ്ഥാപിക്കാനും സാധ്യതയുണ്ട്.
2046 ഓടെ നെറ്റ് സീറോ കാർബൺ എമിഷൻ ലക്ഷ്യം വയ്ക്കുന്നതിന്റെ ഭാഗമായാണ് ഐഒസിയുടെ പുതിയ നീക്കം. ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദനത്തിലേക്ക് ചുവടുറപ്പിക്കുമ്പോൾ 2027- 28 ഓടെ ഉൽപ്പാദിപ്പിക്കുന്ന ഹൈഡ്രജന്റെ 5 ശതമാനത്തോളം ഗ്രീൻ ഹൈഡ്രജനാകാനാണ് സാധ്യത. കൂടാതെ, 2029- 30 ഓടെ ഇത് 10 ശതമാനമായി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
Also Read: ആധുനിക സംവിധാനങ്ങളോടെ എല്ലാ ജില്ലകളിലും കായിക അക്കാദമികൾ ആരംഭിക്കും: മന്ത്രി വി. അബ്ദുറഹ്‌മാൻ
പുതിയ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതോടെ കൂടുതൽ ബിസിനസ് പങ്കാളികളെ കണ്ടെത്താനും എളുപ്പത്തിൽ ധനസമ്പാദനം നടത്താനും കഴിയുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഇക്കാര്യങ്ങളെക്കുറിച്ച് ഐഒസി ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
Post Your Comments