കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമന്റ് പിരിച്ചു വിട്ടു കൊണ്ട് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. എണ്ണവിലയില്‍ ഉണ്ടായ വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയും എംപിമാരും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്ന്, പ്രധാനമന്ത്രിയുടെ ശുപാര്‍ശ പ്രകാരമാണ് അമീറിന്റെ ഉത്തരവ്. കാലാവധി പൂര്‍ത്തിയാക്കാന്‍ 9 മാസം ബാക്കിയിരിക്കെയാണുപാര്ലമന്റ് പിരിച്ചു വിടുന്നത്.
ഇന്നു ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിനു ശേഷം ഭരണഘടനയുടെ 107ആം വകുപ്പ് പ്രകാരം പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ഷൈഖ് ജാബര്‍ അല്‍ മുബാറക്ക് അല്‍ സബാഹ് അമീറിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.വിവിധ മന്ത്രി മാര്‍ക്ക് എതിരെ കുറ്റവിചാരണ നടത്തുവാന്‍ നിരവധി എംപിമാര്‍ ഒരുങ്ങുന്നതിനു ഇടയിലാണു പാര്‍ലമന്റ് പിരിച്ചു വിടാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
രാജ്യസുരക്ഷയും താല്പര്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു തീരുമാനം എന്ന് പ്രധാനമന്ത്രി ഷൈഖ് ജാബര്‍ അല്‍ മുബാറക്ക് അല്‍ സബാഹ് വ്യക്തമാക്കി. പാര്‍ലമെന്റ് പിരിച്ച് വിടാനുള്ള നടപടിയെ ക്യാബിനറ്റ് അംഗീകരിച്ചു. 2013 ജൂലായ് 28 നാണ് നിലവിലെ പാര്‍ലമെന്റ് അധികാരത്തില്‍ വന്നത്. നാല് വര്‍ഷം കാലാവധിയുള്ള പാര്‍ലമന്റ് 2003ന് ശേഷം ഒരിക്കലും കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല.
Post Your Comments