NewsIndia

പ്രവാസികള്‍ക്ക് ആശ്വാസം : ഷാര്‍ജ-കോഴിക്കോട് റൂട്ടില്‍ പ്രതിദിന വിമാന സര്‍വീസ്

ഷാര്‍ജ: ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് ജെറ്റ് എയര്‍വെയ്‌സ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ഇതോടെ പ്രതിദിന സര്‍വീസ് വഴി ഷാര്‍ജയുമായി ബന്ധിപ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ നഗരമായി കോഴിക്കോട് മാറും. ഒക്ടോബര്‍ 30 മുതലാണ് ജെറ്റ് എയര്‍വെയ്‌സിന്റെ പ്രതിദിന സര്‍വീസ് ആരംഭിക്കുക.

ഒക്ടോബര്‍ 30 മുതലുള്ള ജെറ്റ് എയര്‍വെയ്‌സിന്റെ പ്രതിദിന സര്‍വീസില്‍, ദിവസും രാത്രി ഒമ്പത് മണിക്കാണ് കോഴിക്കോട്ട് നിന്നും സര്‍വീസ് ആരംഭിക്കുക.

ഷാര്‍ജയില്‍ പ്രാദേശിക സമയം  11.55ന് വിമാനം എത്തും. ഷാര്‍ജയില്‍ നിന്നും വൈകുന്നേരം 4.20 നാണ് കോഴിക്കോട്ടേയ്ക്കുള്ള വിമാനം പുറപ്പെടുക.
ഇതോടുകൂടി ഇന്ത്യയ്ക്കും ഗള്‍ഫിനും ഇടയില്‍ ഏറ്റവും അധികം സര്‍വീസ് നടത്തുന്ന വിമാനകമ്പനി എന്ന സ്ഥാനം ജെറ്റ് എയര്‍വെയ്‌സ് ഉറപ്പിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഗള്‍ഫ് സെക്ടറില്‍ വര്‍ധിച്ചുവരുന്ന ആവശ്യകത   കണക്കിലെടുത്താണ് ഈ റൂട്ടില്‍ സര്‍വീസ് വര്‍ദ്ധിപ്പിക്കുന്നതെന്ന് ജെറ്റ് എയര്‍വെയ്‌സ് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button