Kerala

ഇരുമുന്നണികളും വിഘടനവാദികള്‍ക്ക് രഹസ്യ താവളങ്ങള്‍ ഒരുക്കിയെന്ന് ഒ രാജഗോപാല്‍

തിരുവനന്തപുരം: സിപിഎമ്മിനെയും യുഡിഎഫിനെയും വിമര്‍ശിച്ച് ബിജെപി നേതാവ് ഒ രാജഗോപാല്‍. കേരളം ഇന്ന് നേരിടുന്ന തീവ്രവാദ ഭീഷണിക്ക് കാരണം ഇരുമുന്നണികളാണെന്ന് ഒ രാജഗോപാല്‍ ആരോപിക്കുന്നു. വിഘടനവാദികളെ പിന്തുണച്ചും അവര്‍ക്ക് രഹസ്യ താവളങ്ങള്‍ ഒരുക്കിയും ഇരു മുന്നണികളും തീവ്രവാദത്തെ പിന്തുണച്ചു.

ഇരു മുന്നണികളും തീവ്രവാദത്തെ പിന്തുണച്ചതിന്റെ ഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദികള്‍ താവളം ഒരുക്കുമ്പോള്‍ മൗനം പാലിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റ് നടയില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് എവിടെ തീവ്രവാദികള്‍ പിടിയിലായാലും അവര്‍ക്ക് കേരളവുമായി ബന്ധമുണ്ടെന്ന അവസ്ഥയാണ്. ഭീകരര്‍ക്കെതിരായ നടപടി ഒരു പ്രത്യേക മതത്തിനെതിരായി ചിത്രീകരിക്കാനുള്ള പ്രവണതയാണ് ഇടതുപക്ഷം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button