IndiaCrime

മതപുരോഹിതന്‍ പറഞ്ഞ് അച്ഛന്‍ മകളെ പട്ടിണിക്കിട്ടു; 68 ദിവസം പട്ടിണി കിടന്ന് 13കാരി മരിച്ചു

ഹൈദരാബാദ്: അന്ധവിശ്വാസത്തിന്റെ പേരില്‍ അച്ഛന്‍ മകളെ കൊലയ്ക്കു കൊടുത്തു. വ്യാപാരത്തില്‍ ലാഭം ഉണ്ടാക്കുന്നതിനു വേണ്ടി എന്തു ചെയ്യണമെന്ന് ചോദിച്ച മതപുരോഹിതന്‍ പറഞ്ഞതിങ്ങനെ.. മകള്‍ കുറച്ച് നാള്‍ വ്രതം നോറ്റാല്‍ എല്ലാം ശരിയാകുമെന്നാണ് മതപുരോഹിതന്‍ പറഞ്ഞത്. തുടര്‍ന്ന് മകളെ അച്ഛന്‍ പട്ടിണിക്കിട്ടു.

68 ദിവസം പട്ടിണി കിടന്ന 13 കാരി മരിച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെ പട്ടിണി കിടന്നാണ് 13 കാരി മരിച്ചത്. ഹൈദരാബാദിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ സ്ഥിരമായി ഒരു മതപുരോഹിതന്റെ അടുത്ത് ഉപദേശം തേടിപ്പോകാറുണ്ടായിരുന്നു. ഇയാളുടെ ഉപദേശം അനുസരിച്ചാണ് മകളെ പട്ടിണിക്കിട്ടത്. നാലുമാസം തുടര്‍ച്ചയായി പെണ്‍കുട്ടിയെ പട്ടിണി കിടത്തിയാല്‍ അച്ഛനു വ്യാപാരത്തില്‍ ലാഭം ഉണ്ടാകുമെന്ന് പുരോഹിതന്‍ പറയുകയായിരുന്നു.

ജ്വല്ലറി വ്യാപാരിയാണ് പെണ്‍കുട്ടിയുടെ അച്ഛന്‍. കുട്ടി മരണപ്പെട്ട് കുറച്ച് ദിവസം കഴിഞ്ഞതിനുശേഷമാണ് ഈ വാര്‍ത്ത പുറംലോകം അറിയുന്നത്.
സെക്കന്തരാബാദിലെ സെന്റ് ഫ്രാന്‍സിസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആരാധനയാണ് കൊല്ലപ്പെട്ടത്. ബോധം കെട്ടു വീണ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button