ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ തുറന്ന യുദ്ധത്തിന് തയ്യാറാണെന്ന പ്രസ്താവന നടത്തിയ പാക് ടീം നായകന്‍ മിയാന്‍ ദാദിന് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍. ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിലും ക്രിക്കറ്റിലും പാകിസ്ഥാൻ തോൽവിയാണ് സ്വന്തമാക്കിയിട്ടുള്ളത്. മിയാൻ ദാദിന് ഇതിൽ നിരാശയാണ്. 1965, 1971 കാര്‍ഗില്‍ യുദ്ധങ്ങളില്‍ ഇന്ത്യയില്‍ നിന്നേറ്റ തോല്‍വിയുടെ നിരാശയില്‍ നിന്ന് അവര്‍ ഇതു വരെ മുക്തരായിട്ടില്ല. ലോകകപ്പ് ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനും പാകിസ്ഥാന് കഴിഞ്ഞിട്ടില്ലെന്നും അനുരാഗ് ഠാക്കൂര്‍ അഭിപ്രായപ്പെട്ടു.
ക്രിക്കറ്റിലായാലും യുദ്ധത്തിലായാലും ഇനിയും പാകിസ്ഥാനെ തകർക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും ധൈര്യം ഉണ്ടെങ്കില്‍ ബന്ധുവായ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനോട് ഇന്ത്യയിലേയ്ക്ക് വരാന്‍ പറയാനും അദ്ദേഹം വെല്ലുവിളിക്കുകയുണ്ടായി. കൂടാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു കാരണവശാലും പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കില്ലെന്നും അനുരാഗ് ഠാക്കൂര്‍ അറിയിച്ചു
Post Your Comments