ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിരല്‍ ചൂണ്ടുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂര്‍.
അയല്‍ രാജ്യങ്ങളിലെ മതന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന് ഠാക്കൂര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രതിപക്ഷ പാര്‍ട്ടികളുടെ മനുഷ്യത്വം മരിച്ചോ…അയല്‍ രാജ്യങ്ങളില്‍ നിന്നും നമ്മുടെ രാജ്യത്തേക്ക് വന്ന അഭയാര്‍ത്ഥി കുടുംബങ്ങള്‍ എവിടെ പോകും. അവര്‍ പട്ടാപ്പകല്‍ പീഡിപ്പിക്കപ്പെടുന്നു, യുവതികളെ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുന്നു, നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു. ഇതില്‍ നിന്ന് രക്ഷ നേടണമെങ്കില്‍ പൗരത്വ ഭേദഗതി നടപ്പിലാക്കുക തന്നെ വേണം’, അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മോദി സര്‍ക്കാര്‍ ഇല്ലായിരുന്നുവെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന അതിക്രമങ്ങളില്‍ നിന്നും സിഖുകാരെയും ഗുരു ഗ്രന്ഥ സാഹിബിനെയും രക്ഷിക്കാന്‍ സാധിക്കില്ലായിരുന്നു. 70 വര്‍ഷമായി പൗരത്വത്തിനായി കാത്തിരിക്കുന്ന ജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രയോജനം ലഭിച്ചു’,ഠാക്കൂര്‍ പറഞ്ഞു.
Post Your Comments