കൊൽക്കത്ത: ബംഗാളിലെ തിരഞ്ഞെടുപ്പുകളിൽ നടക്കുന്ന അതിക്രമങ്ങളിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കേന്ദ്ര യുവജനക്ഷേമകാര്യ മന്ത്രി അനുരാഗ് ഠാക്കൂർ. തിരഞ്ഞെടുപ്പിൽ ജനാധിപത്യം കൊല്ലപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. എത്ര പേരുടെ ജീവൻ പൊലിഞ്ഞാലും മമത ശ്രദ്ധിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഏതു വിധേനയും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് മാത്രമാണ് മമതയുടെ ലക്ഷ്യം. സംസ്ഥാനത്തുണ്ടായിരിക്കുന്നത് വലിയ ക്രമസമാധാന തകർച്ചയാണ്. ഇത് മമതാ ബാനർജിക്ക് മുക്കിന് താഴെയാണ് നടക്കുന്നത്. ബംഗാളിലെ ഭീകരാന്തരീക്ഷം ഭയം ജനിപ്പിക്കുന്നുമെന്ന് മമതയ്ക്ക് അറിയാം.അതിനാലാണ് അവർ ഇതൊന്നും കണ്ടഭാവം നടിക്കാത്തത്. ബംഗാളിൽ ന്യായമായും സമാധാനപരമായും തിരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്തം മമത ബാനർജിയുടേതല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
Read Also: ഏക സിവില്‍ കോഡ്, ലീഗിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണന്‍
Post Your Comments