ഉദയ്പൂർ: സനാതന ധർമ്മത്തിനെതിരായ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ചില നേതാക്കൾ സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞു എന്നും ഇവർ വെറുപ്പിന്റെ മാൾ തുറന്നു എന്നും താക്കൂർ പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് താക്കൂറിന്റെ പരാമർശം.
കർണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തിനെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‘സ്നേഹത്തിന്റെ കട’ എന്ന് വിശേഷിപ്പിച്ചതിനെ ചേർത്ത് പറഞ്ഞാണ് താക്കൂറിന്റെ വിമർശനം. തനിക്ക് സ്നേഹത്തിന്റെ കടയെക്കുറിച്ച് അറിയില്ലെന്നും എന്നാൽ ചിലർ വെറുപ്പിന്റെ മാൾ തുറന്നതായും താക്കൂർ ആരോപിച്ചു. ഇതിനായി രാഹുൽ ഗാന്ധി അവർക്ക് ലൈസൻസ് നൽകിയിട്ടുണ്ടെന്നുള്ളത് വ്യക്തമാണെന്നും അനുരാഗ് താക്കൂർ കൂട്ടിച്ചേർത്തു.
Post Your Comments