താനെ: ഫോണിലൂടെ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കോള്‍ സെന്റര്‍ ജീവനക്കാരുടെ പണം തട്ടല്‍ സജീവമാകുന്നു. നികുതി വകുപ്പ് ഉദ്യോഗസ്ഥരായി ചമഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. ഇതിനോടകം അമേരിക്കന്‍ പൗരന്മാരില്‍ നിന്നും വന്‍ തുക തട്ടിയെടുത്തിട്ടുണ്ട്. വന്‍ തുക അടിച്ചു മാറ്റിയെന്ന പരാതിയില്‍ 500 കോള്‍സെന്റര്‍ ജീവനക്കാരെയാണ് പോലീസ് പിടികൂടിയത്.
താനെയിലാണ് സംഭവം നടന്നത്. താനെയിലെ മീരാ റോഡ് ഏരിയയിലെ വിവിധ കോള്‍ സെന്ററുകളില്‍ റെയ്ഡ് നടത്തിയതിലൂടെയാണ് ഇവരെ പിടികൂടാനായത്. അമേരിക്കയിലെയും ഇന്ത്യയിലെയും നികുതിവകുപ്പിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് ഇവര്‍ ആളുകളെ കുടുക്കുന്നത്.
അമേരിക്കന്‍ പൗരന്മാരെ വിളിക്കുകയും അവരുടെ ബാങ്ക് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക വിവരങ്ങള്‍ ചോദിച്ച് അറിയുകയും പിന്നീട് അതുപയോഗിച്ച് പണം പിന്‍വലിക്കുകയുമായിരുന്നു.
വിവരങ്ങള്‍ നല്‍കാത്തവരെ നിയമനടപടികള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയാണ് പതിവ്. ഇത്തരം കോള്‍സെന്റര്‍ ഇടപാടിലൂടെ സംഘം ദിവസം ഒരു കോടി വരെ സമ്പാദിച്ചെന്ന് പോലീസ് പറയുന്നു.
Post Your Comments