ഇസ്ലാമബാദ്:പാക് തീവ്രവാദി നേതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി പാക് ഗവണ്‍മെന്റ് രംഗത്ത്.പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെയാണ് പാക് ഗവണ്‍മെന്റിന്റെ നിർദ്ദേശം. ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ അക്രമങ്ങള്‍ക്ക് മുതിരാതെ അടങ്ങിയിരിക്കണെമന്നാണ് നിര്‍ദ്ദേശം.
പാക് നേതൃത്വത്തിൽ നിന്ന് ഉടനെ ഒരു തിരിച്ചടിയുണ്ടായാല്‍ അതിനെ ഇന്ത്യന്‍ സൈന്യം ഏത് വിധത്തില്‍ നേരിടുമെന്നതിനെക്കുറിച്ച് പാകിസ്താന് ഇനിയും വ്യക്തമായ ധാരണയില്ലാത്ത സാഹചര്യത്തിലാണ് ഹാഫിസ് സെയീദ് ഉൾപ്പെടെയുള്ള പാക് തീവ്രവാദി നേതാക്കള്‍ക്ക് പാക് ഗവണ്‍മെന്റ് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടി നൽകുമെന്നും ശരിയായ മിന്നലാക്രമണം എന്താണെന്ന് നരേന്ദ്രമോദിക്ക് മനസിലാക്കി കൊടുക്കുമെന്നും ഹാഫിസ് സെയീദ് പറഞ്ഞിരുന്നു.മുജാഹീദ്ദീന്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കാണ് പാക് ഗവൺമെന്റിന്റെ താക്കീത്.
Post Your Comments