ഇസ്ലാമാബാദ്: പാക് തലസ്ഥാനമായ ഇസ്ലാമാബാദില് ഹൈന്ദവ ക്ഷേത്രം നിര്‍മിക്കുന്നതിന് അംഗീകാരം നല്കി കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി. ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് ആരാധനാലയത്തിനായി ഒരിടം ഇസ്ലാമിക നിയമം അനുവദിക്കുന്നതായി കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റ് അംഗം കൂടിയായ പ്രമുഖ ഹിന്ദു നേതാവ് ലാല്‍ മാല്‍ഹി ബുധനാഴ്ചത്തെ പ്രഖ്യാപനം സ്വാഗതം ചെയ്തു. 3000ത്തോളം ഹിന്ദുക്കള്‍ താമസിക്കുന്ന തലസ്ഥാനത്ത് നിലവില്‍ ഹിന്ദു ക്ഷേത്രമില്ല. പത്തു ലക്ഷത്തിലധികം ജനങ്ങളുള്ള തലസ്ഥാന നഗരിയില്‍ ഭൂരിപക്ഷവും മുസ്ലിംകളാണ്. പാകിസ്താനിലെ ഹിന്ദു സമുദായത്തിന് മരണപ്പെട്ടവരുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ ഭരണഘടനാപരമായ അവകാശമുണ്ടെന്നും കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി പ്രസ്താവനയില്‍ പറഞ്ഞു.
മതപരമായ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മരണപ്പെട്ടയാളുടെ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ ഇസ്ലാമാബാദിലെ ഹിന്ദു സമൂഹത്തിന് അനുയോജ്യമായ ഒരു സ്ഥലം അനുവദിച്ചതായും പ്രസ്താവനയില്‍ പറയുന്നു. ന്യൂനപക്ഷ വിഭാഗത്തിന് വിവാഹങ്ങളും മതപരമായ പരിപാടികളും നടത്താന്‍ കമ്മ്യൂണിറ്റി സെന്ററുകള്‍ നിര്‍മ്മിക്കാനും കൗണ്‍സില്‍ അനുമതി നല്കി. ഇത് അവരുടെ ഭരണഘടനാപരമായ അവകാശമാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.സ്വകാര്യ ആരാധനാലയങ്ങളുടെ നിര്‍മ്മാണത്തിനായി പൊതു ഫണ്ട് നേരിട്ട് ചെലവഴിക്കരുതെന്ന് കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Post Your Comments