
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ യുദ്ധവിമാനം തകർന്നു വീണു. പതിവ് പരിശീലന പറക്കലിനിടെ ഖൈബർ പഖ്തൂണ്‍ഖ്വയിലെ മർദാൻ ജില്ലയ്ക്കു സമീപമാണ് പാക് വിമാനം തകർന്നത്. പൈലറ്റ് രക്ഷപ്പെട്ടതായും സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചതായും അധികൃതർ അറിയിച്ചു. എന്നാൽ വിമാനത്തിന്റെ മോഡൽ സംബന്ധിച്ച വിവരം പാക്കിസ്ഥാൻ പുറത്തുവിട്ടിട്ടില്ല. ഈ മാസം ഏഴിന് പഞ്ചാബ് പ്രവിശ്യയിൽ വച്ച് പാക്കിസ്ഥാന്റെ മിറാജ് വിമാനം പരിശീലന പറക്കലിനിടെ തകർന്നു വീണിരുന്നു.
Post Your Comments