Latest NewsInternational

​നിരപരാധിത്വം തെളിയിക്കാന്‍ ആട്ടിടയനായ കുട്ടിയെകൊണ്ട്​ ചൂടാക്കിയ കോടാലി നക്കിപ്പിച്ചു : മൂന്നുപേര്‍ അറസ്റ്റില്‍

സിറാജ്​, അബ്​ദുള്‍ റഹീം, മുഹമ്മദ്​ ഖാന്‍ എന്നിവരെയാണ്​ അറസ്റ്റ്​ ചെയ്​തത്​.

ഇസ്​ലാമാബാദ്​: മോഷണക്കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ കുട്ടിയെ ചൂടാക്കിയ കോടാലി നക്കിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍. പാകിസ്ഥാന്‍ ഗ്രാമമായ തുമന്‍ ബുസ്​ദാറിലെ മൂന്നുപേരെയാണ്​ ഫസാല കച്ചിലെ ബോര്‍ഡര്‍ മിലിറ്ററി പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. ആട്ടിടയനായ തെഹ്​സീബിനാണ്​ ക്രൂരമര്‍ദനം ഏറ്റത്​. ​ചായയുണ്ടാക്കുന്ന കെറ്റില്‍ മോഷ്​ടിച്ചുവെന്നാരോപിച്ചാണ്​ മര്‍ദനം.

നാക്കിന്​ പൊള്ളലേറ്റ തെഹ്​സീബിനെ വിദഗ്​ധ ചികിത്സക്കായി തെഹ്​സില്‍ ഹെഡ്​ക്വാര്‍ട്ടേഴ്സ് ​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളായ മൂന്നുപേര്‍ കോടാലി ചൂടാക്കുകയും കുട്ടിയെകൊണ്ട്​ അത്​ നക്കിപ്പിക്കുകയുമായിരുന്നു. തെഹ്​സീബിന്‍റെ പിതാവിന്‍റെ പരാതിയില്‍ പൊലീസ്​ കേസ്​ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സിറാജ്​, അബ്​ദുള്‍ റഹീം, മുഹമ്മദ്​ ഖാന്‍ എന്നിവരെയാണ്​ അറസ്റ്റ്​ ചെയ്​തത്​.

നിരപരാധിത്വം തെളിയിക്കാനായി അശാസ്​ത്രീയ മാര്‍ഗങ്ങള്‍ ഇപ്പോഴും പിന്തുടരുന്ന പ്രദേശമാണിവിടം. ഗോത്രപ്രദേശമായ ബലൂച്ചില്‍ വെള്ളം, അഗ്​നി തുടങ്ങിയവ ഉപയോഗിച്ച്‌​ പല മാര്‍ഗങ്ങള്‍ സ്വീകരിച്ചുവരുന്നു. നിശ്ചിതസമയം വെള്ളത്തില്‍ മുങ്ങികിടക്കാന്‍ നിര്‍ബന്ധിക്കും, സമയത്തിന്​ ശേഷം ജീവനോടെ പുറത്തുവന്നാല്‍ നിരപരാധിയാണെന്ന്​ വിശ്വസിക്കും എന്നും പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button