NewsInternational

ശരിയായ മിന്നലാക്രമണം എന്താണെന്ന് ഇന്ത്യയെ കാണിച്ചു തരാമെന്ന് ഹഫീസ് സയീദ്‌

ഇസ്‌ലാമാബാദ്: കഴിഞ്ഞ ദിവസം പാക് തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് തിരിച്ചടി നൽകുമെന്ന് പാക് തീവ്രവാദി സംഘടനയായ ജമാഅത്ത്ദുവ നേതാവും മുംബൈ ആക്രമണത്തിലെ സൂത്രധാരനുമായ ഹാഫിസ് സൈദിന്റെ മുന്നറിയിപ്പ്.ശരിയായ മിന്നലാക്രമണം എന്താണെന്ന് നരേന്ദ്രമോദിക്ക് മനസിലാക്കി കൊടുക്കുമെന്നും സൈദ് പറയുകയുണ്ടായി.

ഇന്ത്യൻ ആക്രമണത്തിന് തിരിച്ചടി ഉടനുണ്ടാകുമെന്നും അങ്ങനെ വന്നാൽ ഇന്ത്യയെ സഹായിക്കാൻ ഐക്യരാഷ്ട്ര സംഘടനക്ക് പോലും ആകില്ലെന്നും ഇനി പാകിസ്താനറെ ഊഴമാണെന്നും സൈദ് പറഞ്ഞു.പാകിസ്ഥാനിൽ നടന്ന ഒരു പൊതുപരിപാടിയിൽ വച്ചാണ് ഹാഫിസ് സൈദ് ഇക്കാര്യം വ്യക്തമാക്കിയത്..ജമ്മു കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിന് പകരമായി പാക് കേന്ദ്രങ്ങളിലേക്ക് ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നു.ഇതിന്റെ പശ്‌ചാത്തലത്തിലാണ്‌ പാക് തീവ്രവാദ സംഘടനയുടെ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button