
ഇസ്ലാമാബാദ്: ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഭൂചലനം.പാകിസ്താനിലെ , ഇസ്ലാമാബാദ് ,റാവല്‍പിണ്ടി, പെഷവാര്‍, ഗില്‍ജിത്ത്, ചിലാസ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടത്.ഇന്നുച്ചയ്ക്ക് 1.34 ഓടെയാണ് ഭുചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട് .ആസാദ് കശ്മീരിലെ മുസാഫര്‍ബാദില്‍ നിന്നും 73 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വീസ് റിപ്പോര്‍ട്ട് ചെയ്തു.ഭൂചലനത്തില്‍ ആളപായമോ വന്‍ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Post Your Comments