വാഷിങ്ങ്ടണ്‍: റഷ്യക്ക് അമേരിക്കയുടെ അന്ത്യശാസനം. സിറിയന്‍ പ്രശ്‌നത്തെ തുടർന്നാണ് അമേരിക്കയുടെ ഈ നിലപാട്. ആലപ്പോയില്‍ തുടരുന്ന ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ സിറിയന്‍ വിഷയത്തില്‍ റഷ്യയുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി. ഇതുവരെയും റഷ്യ അമേരിക്കയുടെ അന്ത്യശാസനം സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി റഷ്യന്‍ വിദേശ്യകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിനെ ടെലഫോണില്‍ വിളിച്ചാണ് മുന്നറിയിപ്പ് നല്‍കിയത്. ആലപ്പോയില്‍ റഷ്യയും സിറിയന്‍ സൈന്യവും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പില്ലെങ്കില്‍ സിറിയന്‍ വിഷയവുമായി ബന്ധപ്പെട്ട എല്ലാം ചര്‍ച്ചകളും അവസാനിപ്പിക്കും എന്ന് ജോണ്‍ കെറി പറഞ്ഞു. റഷ്യയും സിറിയയും ആശുപത്രി കെട്ടിടങ്ങള്‍ക്കും ജലവിതരണ കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണം നടത്തുന്നതില്‍ ജോണ്‍ കെറി ആശങ്ക രേഖപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളില്‍ ബങ്കര്‍ ബോംബുകള്‍ ഉൾപ്പടെ ഉപയോഗിക്കുന്നതില്‍ റഷ്യയും ഉത്തരവാദിയാണെന്ന് ജോണ്‍ കെറി ആരോപിച്ചു. സിറിയന്‍ വിഷയത്തില്‍ റഷ്യയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി അമേരിക്കന്‍ വിദേശകാര്യവകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments