എട്ടുകോടിയുടെ ഓണം ബമ്പർ അടിച്ച ആളിനെ തിരയുകയാണ് കേരളം. അവകാശിയുടെ തേടിയുള്ള യാത്ര ചെന്നെത്തിയിരിക്കുന്നത് കായംകുളം സ്വദേശിയായ വിശാലിലാണ്. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് വിശാല്‍ വാങ്ങിയത് തൃശൂരില്‍ നിന്നായിരുന്നു. അതും കുതിരാനില്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റയാളില്‍ നിന്ന്. സമ്മാനാര്‍ഹമായ ടിക്കറ്റുമായി ഇതുവരെ ആരും എത്തിയിട്ടുമില്ല.
ലോട്ടറി ടിക്കറ്റ് തന്റെ മകൻ എടുത്ത് കളയാതിരിക്കാനായി വീട്ടിൽ സൂക്ഷിച്ചിരുന്ന ഒരു പഴയ ഫോൺ കവറിൽ എടുത്ത് വെച്ചു. ഓണത്തോടനുബന്ധിച്ച് വീട് വൃത്തിയാക്കിയപ്പോൾ ഫോണ്‍ കവറും കത്തിച്ചു കളഞ്ഞു. ആ ടിക്കറ്റിലാണോ എട്ട് കോടി രൂപയുടെ ഭാഗ്യം ഉണ്ടായിരുന്നത് എന്ന സംശയമാണ് വിശാലിന്. സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ സന്തോഷിനെ കഴിഞ്ഞ ദിവസം ടി.വിയില്‍ കണ്ടപ്പോഴാണ് വിശാല്‍ ലോട്ടറിയുടെ കാര്യം ഓര്‍ത്തത്.ദുബായില്‍ നിന്ന് ആറ് മാസം മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്. ഭാര്യ സോജ ദുബായില്‍ നഴ്‌സാണ്. എട്ട് കോടിക്ക് അവകാശികൾ എത്താത്തതിനാൽ നെഞ്ചിടിപ്പ് മാറാതെയിരിക്കുകയാണ് വിശാൽ.
Post Your Comments