പരപ്പനങ്ങാടി: പ്രതീക്ഷിച്ചിരിക്കാതെയാണ് പരപ്പനങ്ങാടി പാലത്തിങ്ങല്‍ ചുഴലിയിലെ മൂട്ടത്തറമ്മല്‍ മുസ്തഫയെ ഭാഗ്യം തേടിയെത്തിയത്. എന്നാൽ കോടികൾ കയ്യിലെത്തുമ്പോഴും വീടിന്റെ പണി നടത്തണം, മക്കള്‍ക്കൊക്കെ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണം, കൊപ്ര ബിസിനസ് ഒന്നു നന്നാക്കിയെടുക്കണം എന്നിങ്ങനെ ചെറിയ ആഗ്രഹങ്ങള്‍ മാത്രമാണ് ഇദ്ദേഹത്തിനുള്ളത്.
ചൊവ്വാഴ്ചയാണ് പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡിലെ വില്‍പനക്കാരനായ പൂച്ചേങ്ങല്‍ കുന്നത്ത് ഖാലിദില്‍നിന്ന് ടിക്കറ്റ് വാങ്ങിയത്. സമ്മാനം അടിച്ചെന്ന് അറിഞ്ഞെങ്കിലും ആളുകളുടെ ബഹളം പേടിച്ച് ആരോടും പറഞ്ഞില്ല. എന്നാൽ ഭാര്യ സൈനബയോടു മാത്രം കാര്യം പറഞ്ഞു. പിറ്റേന്ന് രാവിലെ ബന്ധുക്കളെയും ഫെഡറല്‍ ബാങ്ക് ശാഖാ മാനേജര്‍ പി.സന്ധ്യയെയും വിവരം അറിയിച്ചു. ബാങ്ക് അവധിയാണെങ്കിലും ഉച്ചയോടെ ബന്ധുക്കള്‍ക്കും അഭിഭാഷകനുമൊപ്പം എത്തി ടിക്കറ്റ് കൈമാറുകയും ചെയ്‌തു.
Post Your Comments