KeralaLatest NewsNews

ഓണം ബമ്പർ നറുക്കെടുപ്പ്; ധനമന്ത്രിക്കും സമ്മാനം

തൃശൂർ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംബർ നറുക്കെടുപ്പിൽ ധനമന്ത്രി ടി.എം. തോമസ് ഐസക്കിനും സമ്മാനം. 500 രൂപയാണ് സമ്മാനമായി ലഭിച്ചത്. തിരൂരിൽ പ്രവർത്തിക്കുന്ന ജില്ലാ ലേബർ കോൺട്രാക്ട്സ് സഹകരണ സംഘം മന്ത്രിക്ക് ഓണക്കോടിയോടൊപ്പം നൽകിയ ആർഎൻ 261142 എന്ന നമ്പറിലുള്ള ടിക്കറ്റാണ് മന്ത്രിക്ക് ഭാഗ്യം നേടിക്കൊടുത്തത്.

സംഘം പ്രസിഡന്റ് ടി.ജി. സജീവും ഡയറക്ടർമാരും ആലപ്പുഴ ഗെസ്റ്റ് ഹൗസിലെത്തിയാണ് ഓണക്കോടിയും ടിക്കറ്റും തോമസ് ഐസക്കിന് സമ്മാനിച്ചത്. ഓണസമ്മാനം നൽകുന്നതിനായി വാങ്ങിയ 360 ടിക്കറ്റുകളിൽ 10 ടിക്കറ്റുകൾക്ക് 2,000 രൂപ വീതവും പത്തെണ്ണത്തിന് 500 രൂപ വീതവും സമ്മാനം ലഭിച്ചതായി അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button